പേരാമ്പ്ര ബൈപാസില്‍ കാര്‍ വയലിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്, ആറ് ദിവസം പ്രായമായ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പേരാമ്പ്ര: ബൈപാസില്‍ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് പേര്‍ക്ക് പരിക്ക്. ആറ് ദിവസം പ്രായമായ കൈക്കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. കുറ്റ്യാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള വയലിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പ്രസവം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. നിയന്ത്രണം വിട്ട കാര്‍ വയലിലെ ഒരു കവുങ്ങില്‍ തട്ടി മറിയുകയായിരുന്നു. അപകടത്തെ തുടന്ന് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

കുറ്റ്യാടി തയ്യുള്ളതില്‍ അജീഷ്, അഞ്ജു, ആഞ്‌ജേനയ, സരോജിനി, യശോദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!