ഡ്രൈവറുടെ രക്ത സമ്മര്‍ദം കൂടി, കാര്‍ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറി, 5പേര്‍ക്ക് പരിക്ക്

ആലപ്പുഴ:ആലപ്പുഴയില്‍ ദേശീയപാതയില്‍ കാര്‍ ബസിലിടിച്ച് അപകടം. ദേശീയപാതയില്‍ നീര്‍ക്കുന്ന് ഇജാബ ജങ്ഷന് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കഞ്ഞിപ്പാടത്ത് നിന്നും ആലപ്പുഴക്ക് പോയ ബസും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർക്ക് രക്ത സമ്മർദ്ദം കൂടുകയും നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ശ്രീ വിനായക എന്ന സ്വകാര്യ ബസിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ വീഴുകയായിരുന്നു. വീഴ്ചയിലാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!