newsdesk
ദോഹയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് വടകര ചുഴലി സ്വദേശിയായ യുവാവ് മരണപ്പെട്ടു. പുത്തൻ പുരയിൽ പ്രകാശൻ, റീജ ദമ്പതികളുടെ മകൻ നവനീത്(21) ആണ് മരിച്ചത്. .ഞായറാഴ്ച വൈകീട്ട് മദീനാ ഖലീഫയിൽ നവനീത് ഓടിച്ചിരുന്ന കാർ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഒരു വർഷം മുമ്പാണ് ഖത്തറിൽ എത്തിയത്.അവിവാഹിതനാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും