Site icon CTV Online

ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു; രണ്ട് മരണം

Web Desk

ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6 മണിയ്ക്കാണ് അപകടമുണ്ടായത്.
ടോറസ് ലോറിയാണ് നാല് പേരെയും ഇടിച്ചുതെറിപ്പിച്ചത്. മരണപ്പെട്ടവരുടെ മൃതദേഹം നൂറനാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version