
Web Desk
ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കണ്ണന്നൂരിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് വടിവാളുകളാണ് കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഈ കൊലയ്ക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോ ആയുധങ്ങൾ എന്നത് പൊലീസ് പരിശോധിക്കുന്നു.

