
newsdesk
തിരുവനന്തപുരം :വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു. വേതനം 7000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതുപ്രകാരം 26,125 പേർക്കാണ് നേട്ടമുണ്ടാകുന്നത്. രണ്ടു മാസത്ത വേതന വിതരണത്തിന് 31.35 കോടി രൂപയും അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി._
കഴിഞ്ഞ ഡിസംബറിൽ ആശ വർക്കർമാർക്ക് രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ് തുക നൽകിയിരുന്നത്.
