
newsdesk
കോടഞ്ചേരി:തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കല്ലാടി ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി നിരവധി മനുഷ്യ ജീവനുള്ള നഷ്ടപ്പെട്ട സാഹചര്യത്തിൽ കോടഞ്ചേരി പഞ്ചായത്തിൽ ഏഴാം വാർഡിൽ മറിപ്പുഴ സ്വർഗം കുന്നിൽ അശാസ്ത്രീയമായ രീതിയിൽ നടത്തിയ നിർമ്മാണ പ്രവർത്തി ദുരന്തനിവാരണ അതോറിറ്റി പരിശോധിച്ചു അനധികൃതമായ നടത്തിയ ഘനങ്ങളും മൺ കൂമ്പാരങ്ങളും അടിയന്തരമായി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രദേശത്തെ അടിയന്തര സാഹചര്യം വിലയിരുത്തി ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ യോഗം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ,വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട്ട്മല, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്,മിനി സണ്ണി, ജോസ് പൈക, ഫ്രാൻസിസ് ചാലിൽ, റോയി കുന്നപ്പള്ളി ബേബി വളയത്തിൽ ബാബുപട്ടരാട്, ശിവദാസൻ താഴെ പാലാട്ട്, ജിജി എലുവാലുങ്കൽ, വിൽസൺ തറപ്പേൽ, സജിനി രാമൻകുട്ടി, നാൻസി ജോഷി, റെജി തമ്പി, റീന ബിജു, ബേബി കോട്ടുപള്ളി,ബിജു ഓത്തിക്കൽ, ബിനു പാലാത്തറ, സിദ്ദിഖ് കാഞ്ഞിരാടൻ,
ഫ്രാൻസിസ് മുണ്ടാട്ടിൽ എന്നിവർ പ്രസംഗിച്ചു
