Site icon CTV Online

അഗ്നിപഥ്, തൊഴിലില്ലായ്‌മ; കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു.

Web Desk

അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു. അഗ്നിപഥ്, തൊഴിലില്ലായ്‌മ എന്നിവ ഉയർത്തി ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ ധർണ നടത്തും.ഡൽഹി ജന്ദർ മന്തറിൽ എ എ റഹീം എംപി യുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ നടത്തുക. 12 ഇടത് വിദ്യാർത്ഥി – യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് DYFI ദേശീയ അധ്യക്ഷൻ എ എ റഹീം പറഞ്ഞു.സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ ഇന്ന് സംയുക്ത യോഗം ചേർന്നു .വില്ലേജ് തലത്തിലും സമരം സംഘടിപ്പിക്കും.

Exit mobile version