
Web Desk
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി എ.എ. റഹീമിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് ഭാരവാഹിത്വത്തില്‍ മാറ്റം വന്നത്. നിലവില്‍ ഡി.വൈ.എഫ്.ഐയുടെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയാണ് റഹീം. ഡി.വൈ.എഫ്.ഐയുടെ കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. 2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്.

