newsdesk
വടകര: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ പുത്തൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൊയിലോത്ത് മീത്തല്‍ അര്‍ജു(28)നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയുടെ ഫ്‌ളാറ്റിലും പുതുതായി പണി കഴിപ്പിച്ച വീട്ടിലും അതിക്രമിച്ച കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചതായും പരാതിയുണ്ട്.
വടകര ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.