Site icon CTV Online

കൊയിലാണ്ടി റെയില്‍വേ ട്രാക്കിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍പ്പാളത്തിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയില്‍. ഓട്ടോ ഡ്രൈവര്‍ വരണ്ടയില്‍ ഷൈജു(40)വാണ് മരിച്ചത്‌.

ഇന്ന് രാവിലെ ബപ്പന്‍കാട് അണ്ടര്‍പാസിന് സമീപത്തെ ട്രാക്കിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെത്തി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: രാജി. മക്കള്‍: ഷിംന, തൃഷ.

Exit mobile version