Site icon CTV Online

വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ അടിയിൽ പെട്ട് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

Web Desk

കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്നു മുറ്റത്തേക്ക് തെറിച്ചു വീണു രണ്ടു വയസുകാരന് ദാരുണാന്ത്യം. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും ഇളയ മകന്‍ സ്വാതിക് (2) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം. രഞ്ജിത്തും കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറക്കുകയും കുട്ടികള്‍ പുറത്തേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രഞ്ജിത്തിന്റെ മൂത്ത മകനും അപകടത്തില്‍ കൈക്ക് പരിക്കേറ്റു.കുട്ടികളെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചിരുന്നു. മൂത്ത കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു

Exit mobile version