Site icon CTV Online

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു

Web Desk

ശക്തമായ മഴയെ തുടർന്ന് എറണാകുളം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു. ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ബൈപ്പാസിൽ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി.

Exit mobile version