Site icon CTV Online

അച്ഛനോടിച്ച ഓട്ടോയിൽ സഞ്ചരിച്ച മൂന്നുവയസുകാരൻ അപകടത്തിൽ മരിച്ചു

Web Desk

ഓട്ടോയിൽ സഞ്ചരിച്ച മൂന്നുവയസുകാരൻ അപകടത്തിൽ മരിച്ചു.ആലപ്പുഴ ബൈപാസിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, അച്ഛനോടിച്ച ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മൂന്നുവയസുകാരൻ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു . പറവൂർ കൊല്ലാപറമ്പിൽ ലാൻസണിന്റെ മകൻ ലിയോൺ ആണ് മരിച്ചത്.ഓട്ടോ ഓടിച്ചിരുന്ന ലാൻസൺ , യാത്ര ചെയ്തിരുന്ന പുന്നപ്ര തയ്യിൽ ഹൗസിൽ സെബാസ്റ്റ്യന്റെ മകൾ ലിജ (38), പുന്നപ്ര തയ്യിൽ ഹൗസിൽ റജിയുടെ മക്കളായ ആകാശ് (6), മേഘ (9),പൂങ്കാവ് കല്യാണി നിവാസിൽ വിപിൻ വിനയന്റെ മകൾ ധ്വനി (6), എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ലാൻസണെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്. ഇന്നലെ വൈകിട്ട് 6.30 ഓടെ ബാപ്പുവൈദ്യർ ജംഗ്ഷന് സമീപം ബൈപ്പാസ് ഫ്ലൈ ഓവറിലായിരുന്നു അപകടം.. പൂങ്കാവിൽ മരണവീട്ടിൽ പോയതിന് ശേഷം ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും എതിർദിശയിൽ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയിലിടിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ലിജിയയാണ് ലിയാന്റെ മാതാവ്. സഹോദരങ്ങൾ: ലിൻസി, ലിസ്മരിയ

Exit mobile version