Site icon CTV Online

ട്രെയിനിൽ തീവെച്ച സംഭവം; അന്വേഷണ പുരോഗതി വിലയിരുത്താൻ പ്രത്യേക അന്വേഷണസംഘം കോഴിക്കോട് യോഗം ചേർന്നു

WebDesk

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ അക്രമവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്താൻ എ ഡി ജി പി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട്. ഉന്നതതലയോഗം ചേർന്നു. ഉത്തര മേഖല ഐജി നീരജ് കുമാർ ഗുപ്ത, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ,എലത്തൂർ അന്വേഷണ സംഘത്തിലുൾപ്പെട്ട SP വിക്രമൻ , തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കോഴിക്കോട് എ ഡി ജി പി ഓഫീസിലായിരുന്നു യോഗം . രാവിലെ 10 മണിയ്ക്ക് തുടങ്ങിയ യോഗം ഉച്ച കഴിഞ്ഞു 2.30 വരെ നീണ്ടു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുവിടാൻ ഇപ്പോൾ ആകില്ലെന്നും ADGP അജിത് കുമാർ യോഗത്തിനുശേഷം പറഞ്ഞു
യോഗം പുരോഗമിക്കുന്നതിനിടെ റെയിൽവേ ദക്ഷിണമേഖല ഐജി ജി എം ഈശ്വര റാവും പ്രത്യേക അന്വേഷണസംഘവുമായി കൂടി കാഴ്ച നടത്തി. അക്രമം നടന്ന എലത്തൂരിൽ സന്ദർശനം നടത്തിയ ശേഷമാണ്റെയിൽവേ ദക്ഷിണ മേഖല ഐജിപി ഓഫീസിലെത്തിയത്.

Exit mobile version