
Web Desk
കോവിഡ് ബാധിച്ച രണ്ടരവയസുകാരിക്ക് കൃത്രിമശ്വാസം നല്‍കി ശ്രീജ.കുട്ടിക്ക് കോവിഡ് ബാധ ഉണ്ടായിരുന്നിട്ടുകൂടി ഭയക്കാതെ കുഞ്ഞിന്റെ ജീവന്‍രക്ഷിക്കുകയായിരുന്നു. ചുണ്ടോട് ചുണ്ടു ചേര്‍ത്ത് ശ്രീജ കുട്ടിക്ക് കൃത്രിമശ്വാസം നല്‍കുകയായിരുന്നു. കുഞ്ഞിന് കോവിഡ് പോസിറ്റീവ് ആയതോടെ ശ്രീജ ക്വാറന്റീനിലാണ്.
നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് നഴ്‌സ ശ്രീജ പ്രമോദ് ഞായറാഴ്ച ഉച്ചയ്ക്കു വീട്ടില്‍ വിശ്രമിക്കുമ്ബോഴാണ്, ഛര്‍ദിച്ച് അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി എത്തിയത്. കോവിഡ് കാലമായതിനാല്‍ ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിചെങ്കിലും കുഞ്ഞിനു ചലനമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തും മുന്‍പു കൃത്രിമ ശ്വാസം നല്‍കണമെന്നു ശ്രീജയ്ക്കു മനസ്സിലായി. കോവിഡ് സാധ്യത തല്‍ക്കാലം മറന്നു ശ്വാസം നല്‍കി. ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. 2 ദിവസത്തെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞ് കോവിഡ് ചികിത്സയിലാണ്.
