Site icon CTV Online

മിഠായി നല്‍കാമെന്ന് പറഞ്ഞ് ഒന്‍പതുവയസ്സുകാരനെ പീഡിപ്പിച്ചു; 65-കാരന്‍ അറസ്റ്റില്‍ ……

WebDesk

ഗൂഡല്ലൂര്‍(തമിഴ്‌നാട്): ഒന്‍പതുവയസ്സുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ 65-കാരന്‍ റിമാന്‍ഡില്‍. ദേവര്‍ഷോലയിലെ വയലില്‍ സ്വദേശി, ഡ്രൈവറായ അബ്ദുള്‍സലാ(65) മിനെയാണ് ഗൂഡല്ലൂര്‍ പോലീസ് പോക്‌സോകേസില്‍ അറസ്റ്റുചെയ്തത്. ഒന്‍പതുവയസ്സുള്ള ആണ്‍കുട്ടിയെ മിഠായിനല്‍കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഗൂഡല്ലൂരിലെ ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സുശീല നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. ഊട്ടി മഹിളാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version