Site icon CTV Online

മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് തിരിച്ച വടകര സ്വദേശി വിമാനത്തില്‍ മരിച്ചു

വടകര: മസ്‌കത്തില്‍ നിന്നും നാട്ടിലേക്ക് തിരിച്ച വടകര സ്വദേശി വിമാനത്തില്‍ മരിച്ചു. സഹകരണ ആശുപത്രിക്ക് സമീപം ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ സദാനന്ദന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.
വിമാനം ലാന്റ് ചെയ്യാന്‍ ഒരുമണിക്കൂര്‍ ശേഷിക്കെ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാനം ലാന്റ് ചെയ്തതിനുശേഷം പരിശോധന നടത്തിയ മെഡിക്കല്‍ സംഘം മരണം സ്ഥിരീകരിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സച്ചിന്‍ സദാനന്ദന്‍ മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടത്. അല്‍മറായിയുടെ സുഹാര്‍ ബ്രാഞ്ചില്‍ സെയില്‍സ് സൂപ്പര്‍വൈസറായിരുന്നു. നേരത്തെ സൗദിയിലായിരുന്നു ജോലി ചെയ്തത്. രണ്ടുവര്‍ഷം മുമ്പാണ് ഒമാനിലെത്തിയത്.

ഭാര്യ: ഷെര്‍ലി. മകന്‍: ആരോണ്‍ സച്ചിന്‍.

Exit mobile version