Site icon CTV Online

നാലു വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയും, അമ്മയുടെ സുഹൃത്തും അറസ്റ്റിൽ

Web Desk

അട്ടപ്പാടിയില്‍ നാലുവയസ്സുള്ള ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ അമ്മ രഞ്ജിതയേയും രണ്ടാനച്ഛന്‍ ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി.

കുട്ടിയുടെ കാല്‍പ്പാദത്തിന്റെ അടിഭാഗം പൂര്‍ണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛന്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗന്‍വാടിയില്‍ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നു പറഞ്ഞാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version