കോഴിക്കോട് ലോഡ്ജിനുള്ളിൽ പേരാമ്പ്ര സ്വദേശിയെ വെടിയേറ്റ നിലയിൽ കണ്ടെത്തി

newsdesk

കോഴിക്കോട്: മാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ 1.45 നാണ് സംഭവം. ഷംസുദ്ദീനെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയിരുന്നു. ഷംസുദ്ദീൻ ലോഡ്ജിലുണ്ടെന്ന് മനസ്സിലാക്കിയ നടക്കാവ് പൊലീസ് സ്ഥലത്തെത്തി. മുറി പരിശോധിച്ചപ്പോഴാണ് കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത്.

ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.

error: Content is protected !!
%d bloggers like this: