
newsdesk
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും ബൈക്കിലും ഇടിച്ചു മറിഞ്ഞു. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന് മറ്റൊരു കാറിലും ഇടിച്ച ശേഷം ലോറി ഓവു ചാലിലേക്ക് മറിഞ്ഞു. അപകടത്തിൽ പെട്ട ബൈക്ക് യാത്രികൻ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
താമരശ്ശേരി ചുരം എട്ടാം വളവിന് മുകളിൽ ഇന്നലെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സപെട്ടു. പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
