Site icon CTV Online

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പതിനഞ്ചുകാരന്‍ ചാടിപ്പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പതിനഞ്ചുകാരന്‍ ചാടിപ്പോയി. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ കാണാതായത്. ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജുവനൈല്‍ ഹോമിന്റെ മതില്‍ ചാടിക്കടന്നാണ് കുട്ടി രക്ഷപ്പെട്ടത്. കോഴിക്കോട് കക്കോടി സ്വദേശിയാണ്. മാതാപിതാക്കള്‍ പിരിഞ്ഞതോടെ തനിച്ചായ കുട്ടിയുടെ സംരക്ഷണം ജുവനൈല്‍ ഹോം ഏറ്റെടുക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version