Site icon CTV Online

ചില്ലറ നല്‍കാത്തതിനാല്‍ ബസില്‍ നിന്ന് തള്ളിയിട്ട കേസ്; കണ്ടക്ടര്‍ക്ക് എതിരെ കേസ്

തൃശൂര്‍: സ്വകാര്യ ബസില്‍ വയോധികന് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. കരുവന്നൂര്‍ എട്ടുമന സ്വദേശി പവിത്രന് (68) നേരെയാണ് അതിക്രമം നടന്നത്. ബസിലെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് വയോധികനെ ചവിട്ടിയെന്നാണ് പരാതി. പിന്നാലെ പവിത്രന്‍ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. കരുവന്നൂര്‍ പുത്തന്‍കോട് വെച്ചായിരുന്നു സംഭവം. ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലെത്തിയതെന്ന് സഹയാത്രക്കാരും പറയുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ ബസ് തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചു. പരിക്കേറ്റ പവിത്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പിന്നീട് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version