Site icon CTV Online

മലപ്പുറം, പരപ്പനങ്ങാടിയിൽ കഞ്ചാവ് നൽകാത്തത്തിന്റെ പേരിൽ കഞ്ചാവ് വില്പനക്കാരനെ തല തല്ലി പൊളിച്ചു

പരപ്പനങ്ങാടി : മലപ്പുറം പരപ്പനങ്ങാടിയിൽ കഞ്ചാവ് നൽകാത്തത്തിന്റെ പേരിൽകഞ്ചാവ് വില്പനക്കാരനെ തല തല്ലി പൊളിച്ചു. മായാവി എന്ന നിയാസിന്റെ തല കഞ്ചാവ് കൊടുക്കാത്തത്തിന്റെ പേരിൽ അൻഫാർ എന്ന വ്യക്തിയാണ് നിയാസിന്റെ തല തല്ലി പൊളിച്ചത്.

നിരവധി ലഹരി കേസിൽ പ്രതിയായി മായാവി എന്ന നിയാസ് കഞ്ചാവ് വില്പന നടത്താറുണ്ട്.അൻഫാർ കഞ്ചാവ് ആവശ്യപ്പെട്ടപ്പോൾ നൽകാത്തത്തിൻ്റെ പേരിലാണ് സംഘർഷം ഉണ്ടായത്. തലക്ക് സാരമായ പരിക്ക് പറ്റിയ നിയാസിനെ തിരൂരങ്ങാടി താലൂക്ക്ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Exit mobile version