Site icon CTV Online

വിവാഹ ദിവസം വധു തൂങ്ങി മരിച്ചനിലയിൽ

Web Desk

കോഴിക്കോട് കാളണ്ടിത്താഴത്ത് വിവാഹ ദിവസം വധുവായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാളണ്ടിത്താഴം സ്വദേശി നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയെ(30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിയായിരുന്ന മേഘ. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. മേഘയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേഘ ജോലി ചെയ്യുന്ന അതേ ആശുപത്രിയിലെ ജീവനക്കാരനുമായാണ് വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ദിവസം കുളിക്കാനായി മുറിയൽ കയറിയ മേഘയെ പുറത്തേക്കിറങ്ങി കണ്ടില്ല. തുടർന്ന് വീട്ടുകാർ ശുചിമുറിയിലെ ജനൽ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. പിന്നീട് കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു. ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.

Exit mobile version