newsdesk
പരിയാരം: പത്തൊമ്പതുകാരി കോളേജ് ബസില്‍ കുഴഞ്ഞു വീണു മരിച്ചു. പാപ്പിനശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി ഷസിയ(19) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വിളയാങ്കോട് എംജിഎം കോളേജിലെ ബിഫാം വിദ്യാര്‍ത്ഥിയായ ഷസിയ കോളേജ് ബസില്‍ കയറിയതിന് പിന്നാലെ കിച്ചേരിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.