Site icon CTV Online

99.07 ശതമാനം വിജയം; എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. ഇത്തവണ വിദ്യാഭ്യാസ മന്ത്രിയില്ലാതെയാണ് പ്രഖ്യാപനം നടന്നത്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ 4.17 ലക്ഷം വിദ്യാർത്ഥികളാണ് എസ് എസ് എൽ സി ഫലം കാത്തിരിക്കുന്നത്. 30514 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.ആണ്‍കുട്ടികളില്‍ 98.93 ശതമാനം ആണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.22 ശതമാനം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.05 ശതമാനം ആയിരുന്നു എസ്എസ്എൽസി വിജയം. മൂന്നരയോടെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഫലം അറിയാൻ കഴിയും.

ഫലം പരിശോധിക്കേണ്ടത് ഇങ്ങനെ

keralaresults.nic.in, results.kite.kerala.gov.in എന്നിവയാണ് ഫലങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രധാന വെബ്സൈറ്റുകൾ. sslcexam.kerala.gov.in, pareekshabhavan.kerala.gov.in, kbpe.kerala.gov.in, prd.kerala.gov.in എന്നിവ വഴിയും ഫലം ലഭ്യമാണ്. Saphalam ആപ്പ്, DigiLocker, സ്‌കൂൾ തിരിച്ചുള്ള ലോഗിൻ, എസ്എംഎസ് സേവനങ്ങൾ എന്നിവ ഉപയോഗിച്ചും ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.

ഫലം കാണുന്നതിനായി, വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് “SSLC Result 2026” ലിങ്കിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ശ്രദ്ധാപൂർവ്വം നൽകി സമർപ്പിക്കുക. സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകുമ്പോൾ അത് ഡൗൺലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യാം. തിരക്ക് കാരണം വെബ്സൈറ്റുകൾക്ക് വേഗത കുറവാണെങ്കിൽ അൽപം കഴിഞ്ഞ് വീണ്ടും ശ്രമിക്കാം, അല്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

Exit mobile version