Site icon CTV Online

കൊച്ചിയിൽ വാടക വീട്ടിൽനിന്ന് 92 കിലോ ചന്ദനം പിടികൂടി; അഞ്ചു പേർ അറസ്റ്റിൽ

Web Desk

പനമ്പള്ളി നഗറിലെ വാടക വീട്ടിൽ നിന്ന് 92 കിലോ ചന്ദനം പിടികൂടി. വിൽക്കാനായി വെച്ചിരുന്ന ചന്ദനമാണ് വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടൂകുടിയത്. ഇന്റലിജൻസിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് പരിശോധന നടത്തുകയായിരുന്നു. ഇടുക്കിയിൽ നിന്ന് കൊണ്ടു വന്നതാണ് ചന്ദനം എന്നാണ് വിവരം. സാജു സെബാസ്റ്റ്യൻ എന്നയാളാണ് വീട് വാടകയ്ക്കെടുത്തിരിക്കുന്നത്.
ശനിയാഴ്ച രാവിലെ വാടക വീട്ടിൽ ചന്ദന കച്ചവടം നടക്കുന്നുണ്ട് എന്ന് വനംവകുപ്പിന്റെ ഇന്റലിജൻസ് വിങിന്റെ നിർദ്ദേശം ലഭിച്ചിരുന്നു. തുടർന്നായിരുന്നു വീട്ടിൽ പരിശോധിക്കുകയായിരുന്നു എന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.സംഭവത്തിൽ അഞ്ച് പേരാണ് പിടിയിലായത്. മൂന്ന് പേർ ചന്ദനം വാങ്ങിക്കാൻ വന്നവരാണെന്നാണ് നിലവിലെ വിവരം. കൂടുതൽ പ്രതികൾ ഇതിന് പിന്നിൽ ഉണ്ടാകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Exit mobile version