Site icon CTV Online

91ാം വയസ്സിൽ അക്ഷരം പഠിച്ച് പാറ്റ മുത്തശ്ശി

തൊണ്ണൂറ്റി ഒന്നാം വയസ്സിൽ അക്ഷരം പഠിക്കുകയാണ് വയനാട്ടിലെ പാറ്റ മുത്തശ്ശി. സാക്ഷരത നേടാനുള്ള ത്രീവ ശ്രമത്തിലാണ് പനമരം പാതിരിയമ്പം പണിയ കോളനിയിലെ ഈ മുത്തശ്ശി.ഇപ്പോൾ സ്വന്തമായി പേരെഴുതാൻ പഠിച്ചതിന്‍റെ സന്തോഷത്തിലാണ് പാറ്റമുത്തശ്ശി. എഴുതാൻ കൈകൾ ശരിക്കും വഴങ്ങില്ല. കണ്ണിനും കാഴ്ച അത്ര പോര. പക്ഷെ വിട്ടുകൊടുക്കാൻ മുത്തശ്ശി തയ്യാറല്ല.

ചെറുപ്പത്തിൽ പഠിക്കാൻ കഴിയാത്തിന്‍റെ വിഷമം മാറ്റാനാണ് ഈ പഠനമെന്ന് മുത്തശ്ശി പറയുന്നു. മരിക്കും വരെ പഠിക്കണമെന്നാണ് ആഗ്രഹം. സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഏറ്റവും പ്രായം ചെന്ന പഠിതാവ് ആണ് പാറ്റമുത്തശ്ശി. തുല്യതാ പഠനത്തിലൂടെ പ്ലസ്ടു പഠിക്കുന്ന അതുല്യയാണ് മുത്തശ്ശിയുടെ അധ്യാപിക.

Exit mobile version