Site icon CTV Online

9 മാസം പ്രായമുള്ള കുട്ടിയെ അയൽവാസി പീഡിപ്പിച്ചു; പീഡനം കളിപ്പിക്കാനെന്ന പേരിൽ വീട്ടിലെത്തിച്ച്‌

Web Desk

9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലാണ് ക്രൂരസംഭവം. പീഡനത്തെതുടർന്ന് പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അയൽ വാസിയായ വ്യക്തി കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് എടുത്തു കൊണ്ടുപോയ ശേഷമാണ് പീഡനത്തിനിരയാക്കിയത്.പീഡനത്തിന് പിന്നാലെ രക്തം വാർന്ന നിലയിലാണ് ഒൻപത് മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തുന്നത്. കൃത്യത്തിന് പിന്നാലെ തന്നെ പ്രതി ഒളിവിൽ പോയിരുന്നു. കുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി പ്രതിയുടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും സർക്കിൾ ഓഫീസർ സുരേഷ് കുമാർ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version