NEWSDESK
കൊല്ലം: തേവലക്കരയിൽ വയോധികയ്ക്ക് മരുമകളുടെ ക്രൂരമർദനം. 80കാരിയായ ഏലിയാമ്മ വർഗീസിനാണ് മരുമകളുടെ ക്രൂരമർദനമേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് മർദനമെന്നാണ് വിവരം. മരുമകൾ മഞ്ചു മോൾ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
സ്ഥിരമായി ഏലിയാമ്മയെ മഞ്ചു മർദിക്കുമായിരുന്നെന്നാണ് വിവരം. മർദനം കടുത്തതോടെ കഴിഞ്ഞ ദിവസം ഏലിയാമ്മ തെക്കുംഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു.
മഞ്ചുമോൾ ഏലിയാമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മക്കളുടെ മുന്നിൽ വെച്ചാണ് മർദനം. ചെറിയ കുട്ടിയോട് ഏലിയാമ്മയെ മർദിക്കാൻ മഞ്ചു പറയുന്നതായും വീഡിയോയിൽ കാണാം. ഹയർ സെക്കൻഡറി അധ്യാപികയാണ് മഞ്ചുമോൾ. കഴിഞ്ഞ ദിവസം മഞ്ചുമോളുടെ മർദനത്തിൽ സാരമായി പരിക്കേറ്റ ഏലിയാമ്മ ചികിത്സ തേടിയിരുന്നു.