Site icon CTV Online

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ ഫാനിന്‍റെ വയർ കുരുങ്ങി; ദാരുണാന്ത്യം

Web Desk

ഉറക്കത്തിനിടെ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഉടൻ തന്നെ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു.

Exit mobile version