Site icon CTV Online

ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിച്ച് , രാജ്യം 78ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ; മൂവർണ്ണ പതാക കൈയിലേന്തി മലയോരമേഖലയും സ്വാതന്ത്ര്യദിനാഘോഷത്തിൽ

78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആഘോഷം. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി മലയോരമേഖലയിലെ സ്‌കൂളുകളടക്കം വിവിധയിടങ്ങളില്‍ ഇന്ന് ദേശീയപതാക ഉയര്‍ത്തി .

സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയിലാണ് രാജ്യം. ചെങ്ങോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു . കര്‍ഷകര്‍, സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേര്‍ ഇത്തവണ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു . പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ വീരമൃത്യുവരിച്ച ധീരദേശാഭിമാനികളായ ആയിരങ്ങളുടെ വീരസ്മരണങ്ങള്‍ അനുസ്മരിക്കുന്ന ദിനംകൂടിയാണ് ഇന്ന്. അഹിംസയും സത്യാഗ്രഹവും സമാധാനവുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ കാതല്‍. ഒരു രാഷ്ട്രമാകാന്‍ ഒരിക്കലും സാധിക്കില്ലെന്ന് പാശ്ചാത്യ ശക്തികള്‍ വിധിയെഴുതിയ ഇന്ത്യ ഇന്ന് അതിശക്തമായ ജനാധിപത്യരാഷ്ട്രമായി മാറിക്കഴിഞ്ഞു. ഇന്ത്യയെന്ന ആശയവും നാം ഒന്നാണെന്ന ബോധ്യവും ഇനിയും ഏറെ മുന്നോട്ടു നയിക്കട്ടെ. എല്ലാവായനക്കാര്‍ക്കും സി ടി വി ഓൺലൈൻ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍.

Exit mobile version