Site icon CTV Online

76 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച 72കാരൻ അറസ്റ്റിൽ

Web Desk

തിരുവന്തപുരത്ത് 76 വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടി. ശ്രീകണ്ഠനെയാണ് (72) പേട്ട പോലീസ് അറസ്റ്റുചെയ്തത്.സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. 76 വയസ്സുള്ള വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ആക്രമിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവശേഷം ഒളിവില്‍പ്പോയ പ്രതിയെ ശംഖുംമുഖം അസി. കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്‌.ഒ. റിയാസ് രാജ, എസ്.ഐ.മാരായ രതീഷ്, സുധീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.

Exit mobile version