Site icon CTV Online

കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂർ പൊലീസ് പിടികൂടി

WebDesk

പാലക്കാട് അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂർ പൊലീസ് പിടികൂടി. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു.
എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്.

Exit mobile version