Site icon CTV Online

തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലമുണ്ടായില്ല

Web Desk

ഒരു മാസം മുൻപ് തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. പേരാമ്പ്ര കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക ആണ് മരിച്ചത്. ഇവർ പേവിഷബാധയ്ക്കെതിരായ വാക്സിനെടുത്തിരുന്നു. മരണം പേവിഷബാധയേറ്റുതന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞമാസം 21-നാണ് വീടിനടുത്തുള്ള വയലിൽവെച്ച് ചന്ദ്രികയ്ക്ക് പട്ടിയുടെ കടിയേൽക്കുന്നത്. എട്ടോളം പേർക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്. പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. ചന്ദ്രികയ്ക്ക് പേവിഷബാധ ഉണ്ടായോയെന്നകാര്യത്തിൽ കൂടുതൽ പരിശോധനാഫലങ്ങൾ വരാനുണ്ടെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്.

Exit mobile version