Site icon CTV Online

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 44 വര്‍ഷം തടവുശിക്ഷ

Web Desk

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 44 വര്‍ഷം തടവുശിക്ഷ വിധിച്ച് പെരുമ്പാവൂര്‍ പോക്‌സോ കോടതി. പുല്ലുവഴി സ്വദേശിയായ പ്രതിക്കാണ് 44 വര്‍ഷം തടവും 11,70,000 രൂപ പിഴയും വിധിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. നിരന്തരം മദ്യപിച്ച് വീട്ടിലെത്തിയിരുന്ന പ്രതി കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ കൂടാതെ സഹോദരനെയും ഇയാള്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിഷയം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്.

പോക്‌സോ കേസില്‍ ഇത്രയും വലിയ ശിക്ഷ എറണാകുളം ജില്ലയില്‍ ഇതാദ്യമായാണെന്ന് കേസില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ സിന്ധു വ്യക്തമാക്കി. പ്രതിക്കെതിരെ വിധിച്ചിരിക്കുന്ന പിഴത്തുക കുട്ടികളുടെ ഭാവിയിലേക്ക് ഉപയോഗിക്കാനാണ് കോടതിയുടെ ഉത്തരവ്. പ്രതി പിഴ നല്‍കിയില്ലെങ്കില്‍ നാല് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും.

Exit mobile version