Site icon CTV Online

പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രദേശവാസികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

News Desk

കാസർഗോട്ട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. പ്രദേശവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി കുട്ടി പീഡനത്തിരയായതായാണ് വ്യക്തമായത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു.


വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലുള്ള ആളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.ഇവര്‍ക്കെതിരെ പൊലീസ് അഞ്ച് കേസുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയിപ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണുള്ളത്.

Exit mobile version