Site icon CTV Online

തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

WebDesk

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ടെലികമ്മ്യൂണിക്കേഷന്‍ സിപിഒല ആര്‍ ബിജുവാണ് മര്‍ദനത്തിനിരയായത്.
ബേക്കറി ജംഗ്ഷനില്‍ വച്ചാണ് പൊലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയതിനാണ് മര്‍ദിച്ചതെന്നാണ് നാട്ടുകാരുടെ വാദം. അതേസമയം ജോലിക്ക് ഹാജരാകാത്തതിന് ബിജുവിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മര്‍ദ്ദിച്ചതിന് നാട്ടുകാര്‍ക്കെതിരെയും കേസെടുത്താണ് അന്വേഷണം.

Exit mobile version