സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊവിഡ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ 2606 ആണ് ആക്ടീവ് കേസുകൾ. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ. സംസ്ഥാനത്ത് ഇന്നലെ 300 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ‌

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ ശക്തമാക്കും. കൂടുതൽ പരിശോധന നടത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോ​ഗവ്യാപനം കൂടി പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാരിന്റെ തുടർ നടപടികൾ ഉണ്ടാവുക. ഇതുവരെ 21 പേരിൽ ജെഎൻ 1 കൊവിഡ് ഉപ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!