Site icon CTV Online

വോട്ട് ചെയ്യാൻ സാധിക്കാതെ 23000 ഉദ്യോഗസ്ഥർ; വീണ്ടും അവസരമൊരുക്കണമെന്ന് സർവീസ് സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന 23000 ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടന്ന് പരാതി. ആയതിനാൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് വോട്ട് ചെയ്യാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നും ആവശ്യം. സർവീസ് സംഘടനകളാണ് ആവശ്യവുമായി രം​ഗത്തെത്തിയത്.

എല്ലാവർക്കും ബാലറ്റ് നൽകുമെന്നും വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്. പരിശീലന കാലയളവിൽ ഉൾപ്പെടെ പോസ്റ്റൽ ബാലറ്റ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനം നൽകിയിരുന്നതാണ്.

തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നവർക്ക് പോലും ബാലറ്റ് ലഭിച്ചിരുന്നില്ല. പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എത്രത്തോളം പോസ്റ്റൽ വോട്ടുകൾ അനുവദിച്ചിട്ടുണ്ട് എന്നതിൽ കമ്മീഷൻ ഹൈക്കോടതിയിൽ ഇന്ന് വിശദീകരണം നൽകിയേക്കും.

Exit mobile version