Site icon CTV Online

വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം: യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Web Desk

യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. കൊല്ലം ചടയമം​ഗലത്താണ് സംഭവം നടന്നത്. വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ബിസ്മിയുടെ മൃതദേഹം കണ്ടത്. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ്ഖാൻ. പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. സംഭവത്തിൽ,ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version