Site icon CTV Online

സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റ 20കാരൻ പിടിയിൽ

Web Desk

വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് വിറ്റ യുവാവ് അറസ്റ്റില്‍. പാലാ വള്ളിച്ചിറ സ്വദേശി ജെയ്‌മോന്‍(20) ആണ് പിടിയിലായത്.സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് വിറ്റത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ജെയ്‌മോന്‍ നേരത്തെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ജയ്മോൻ കൂട്ടുകാരൻ്റെ അമ്മയുടെ ചിത്രങ്ങൾ അവരറിയാതെ മൊബൈൽ ഫോണിലും ക്യാമറയിലും പകർത്തുകയായിരുന്നു. തുടർന്ന് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നഗ്നഫോട്ടോകൾ ആക്കി മാറ്റുകയായിരുന്നു. തുടർന്ന് സ്ത്രീയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി. തുടർന്ന് സെക്സ് ചാറ്റ് ആരംഭിക്കുകയും ചെയ്തു. വശീകരണ രീതിയിൽ സ്ത്രീയാണെന്ന രൂപത്തിൽ ചാറ്റ് തുടർന്ന ജയ്മോൻ പണം നൽകിയാൽ നഗ്നഫോട്ടോകൾ അയച്ചു തരാം എന്ന് പറഞ്ഞു. തുടർന്ന് തൻറെ ഗൂഗിൾ പേ അക്കൗണ്ട് നൽകി. അങ്ങനെ മോർഫ് ചെയ്ത ഫോട്ടോകൾ നൽകി ആറുമാസംകൊണ്ട് ഒന്നരലക്ഷത്തോളം രൂപ ഇയാൾ സമ്പാദിച്ചതായി പോലീസ് പറയുന്നു.

Exit mobile version