Site icon CTV Online

വിവാഹിതയായ പത്തൊന്‍പതുകാരിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ ക്രൂര മര്‍ദ്ദനം

News Desk

ഭോപ്പാല്‍: ഭര്‍ത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ച പത്തൊന്‍പതുകാരിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ കിരാത മര്‍ദ്ദനം. ജൂണ്‍ 29ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്.

സ്വന്തം പിതാവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്.മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്‍ചേര്‍ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള്‍ ഇത് കണ്ട് നോക്കിനില്‍ക്കുന്നതും കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോൾ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Exit mobile version