
Web Desk
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ഫെബിൻ ഷാ (19 )ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
വർക്കല സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വർക്കല മൈതാനം ജംഗ്ഷനിൽ വച്ച് എസ്.എച്ച്.ഒ പ്രശാന്ത് ,ജി.എസ്.ഐ ഷംസുദ്ദീൻ , ഷാനവാസ് എന്നിവർ ചേർന്നാണ് ഫെബിൻ ഷായെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
