Site icon CTV Online

രണ്ട് ദിവസം മുമ്പ് കാണാതായ പതിനേഴുക്കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

WebDesk

രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട്‌ സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അനസിനെ കാണാതായത്. പതിവുപോലെ സുഹൃത്തിന്റെ കടയിലേക്ക് പോയ അനസ് പക്ഷെ വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേ ദിവസം അനസിനെ ചിലർ ചാവക്കാട് വെച്ചു കണ്ടതായി അഭ്യൂഹം ഉയർന്നു. ബന്ധുക്കൾ അവിടേക്ക് എത്തിയെങ്കിലും അനസിനെ കണ്ടെത്താനായില്ല. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് മരണവിവരം കുടുംബത്തെ തേടിയെത്തിയത്. പാലക്കാട്‌ ബിഗ് ബസാർ സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ് അനസ്. വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version