Site icon CTV Online

കോഴിക്കോട്, ചേവായൂർ സ്വദേശിയായ പതിനഞ്ചുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട്, ചേവായൂർ സ്വദേശിയായ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേവായൂർ സ്വദേശി രമേശിൻ്റെ മകൾ തീർത്ഥയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

പിതാവിൻ്റെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂട്ടുകാർക്കൊപ്പം പുറത്ത് പോയ കുട്ടി തിരികെ വരാൻ വൈകിയിരുന്നു. ഇതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Exit mobile version