
Web Desk
പാലക്കാട് കൊപ്പത്ത് പോക്‌സോ കേസില്‍ പ്രതിക്ക് 64 വര്‍ഷം കഠിന തടവ്. പ്രതി ഇബ്രാഹിമിന് 64 വര്‍ഷം കഠിനതടവും, 2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പട്ടാമ്പി അതിവേഗ സെഷന്‍സ് കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസുള്ള ആണ്‍കുട്ടിയെ വാടക ക്വാട്ടേഴ്‌സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
