Site icon CTV Online

മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശം; കെ മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു

Web Desk

തിരുവനന്തപുരം കോര്‍പറഷേന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു. മേയറുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്. നിയമോപദേശം തേടിയ ശേഷം ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നികുതി വെട്ടിപ്പില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മേയര്‍ മ്യൂസിയം പൊലീസിനെ സമീപിച്ചിരുന്നു.

Exit mobile version