Site icon CTV Online

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കൂറ്റൻ കട്ടൗട്ടിൻ്റെ തല വെട്ടിമാറ്റി; സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം

Web Desk

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിയ മാറ്റിയനിലയില്‍. കണ്ണൂര്‍ മമ്പറത്ത് സ്ഥാപിച്ച കട്ടൗട്ടിന്റെ തലഭാഗമാണ് അജ്ഞാതര്‍ വെട്ടിമാറ്റിയത്.

സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്ന് എം.വി ജയരാജന്‍ പറഞ്ഞു.എല്‍.ഡി.എഫ് വിജയം ഉറപ്പായപ്പോള്‍ സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ആ ഗൂഡാലോചനയുടെ പുറത്താണ് കട്ടൗട്ട് നശിപ്പിച്ചതെന്നും എം.വി ജയരാജന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും ജന സമ്മതിയില്‍ അസ്വസ്ഥരായ ആര്‍.എസ്.എസ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സിപി.ഐ.എം ആരോപിച്ചു.

Exit mobile version